കോവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കാനായി ലോകമെങ്ങുമുള്ള ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇന്ന് തുടക്കം. ഒരു മാസം നീളുന്ന പ്രാര്‍ത്ഥനയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരുമിച്ചു പ്രാര്‍ത്ഥിക്കാം എന്ന ഹാഷ് ടാഗോടെയാണ് മെയ്മാസത്തെ റോസറി മാരത്തോണിന്റെ പ്രചരണം നടക്കുന്നത്.
സമാശ്വാസത്തിന്റെയും സുദൃഢമായ പ്രത്യാശയുടെയും അടയാളമായ ദൈവമാതാവിലേക്ക് നമ്മുക്ക് കണ്ണുകള്‍ തിരിക്കാമെന്നും ഈ കാലഘട്ടത്തിലെ പരീക്ഷണങ്ങളെ ഒത്തൊരുമിച്ചു നേരിടുന്നതിന് നമുക്ക് ഏകമനസ്സോടെ ജപമാല പ്രാര്‍ത്ഥന ചൊല്ലി ഐക്യത്തിലാവുകയും ചെയ്യാം എന്നും പാപ്പ ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു.
സഭ മുഴുവനില്‍ നിന്ന് ദൈവത്തിങ്കലേക്ക് പ്രാര്‍ത്ഥന നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്നു എന്ന അപ്പസ്തോലപ്രവര്‍ത്തനം പന്ത്രണ്ടാം അധ്യായത്തിലെ അഞ്ചാം വാക്യം ആസ്പദമാക്കിയാണ് ജപമാല പ്രാര്‍ത്ഥന.