പകര്‍ച്ചവ്യാധികളുടെ കാലത്ത് ഗോവന്‍ സഭയ്ക്ക് 13 അഭിഷി്ക്തര്‍ കൂടി

പനജി: ലോകം മുഴുവന്‍ കോവിഡ് പകര്ച്ചവ്യാധിയുടെ നീരാളിപ്പിടുത്തത്തില്‍ അമരുമ്പോഴും അതിനിടയില്‍ ഗോവന്‍ സഭയില്‍ 13 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം നടന്നു. ഗോവന്‍ സഭയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ സംഭവമായിരുന്നു ഇത്. ഓള്‍ഡ് ഗോവയിലെ ചര്‍ച്ച് ഓഫ് ദ ക്രോസ് ഓഫ് മിറക്കിള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയുടെ കൈവയ്പ്പ് ശുശ്രൂഷവഴി 13 ഡീക്കന്മാര്‍ വൈദികരായത്.

ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍ ഓരോരുത്തരും ക്രിസ്തുവിന്റെ കണ്ണുകളും ഹൃദയവും കൈകളും ആകണമെന്ന് ആര്‍ച്ച് ബിഷപ് ആശംസിച്ചു. നവവൈദികര്‍ ഇടവകളില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചില്ല. കോവിഡിനെ തുടര്‍ന്ന് എല്ലാ ദേവാലയങ്ങളും അടഞ്ഞുകിടക്കുകയാണ്.