വത്തിക്കാൻ സിറ്റി: മാർപാപ്പായുടെ അംഗരക്ഷകരായി പുതിയ 34 സ്വിസ് ഗാർഡുകൾ കൂടി ചുമതലയേറ്റു. ആവശ്യമെങ്കിൽ സ്വന്തം ജീവൻ വെടിഞ്ഞുപോലും പാപ്പായുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗാർഡുകളുടെ കുടുംബാംഗങ്ങൾക്കും മീഡിയാ പ്രതിനിധികൾക്കും മാത്രമേ ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. കഴിഞ്ഞവർഷം സ്വിസ് ഗാർഡിൽ 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.