മനില: ഇസ്ലാമിക തീവ്രവാദികള്‍ കൊല ചെയ്ത ഫിലിപ്പിനോ വൈദികന്‍ ഫാ. ഹോയെല്‍ ഗല്ലാര്‍ഡോയുടെ നാമകരണനടപടികള്‍ക്ക് തുടക്കമായി. ക്ലരീഷന്‍ മിഷനറി വൈദികനായിരുന്ന ഇദ്ദേഹം 2000 മെയ് മൂന്നിനാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ 43 ദിവസം കഴിഞ്ഞതിന് ശേഷം കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 34 വയസ് മാത്രമായിരുന്നു പ്രായം.
വൈദികനായതിന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അന്ത്യം. 2000 മാര്‍ച്ച് 20 ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, അഞ്ച് അധ്യാപകര്‍, 22 വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പമാണ് വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തന്റെ കത്തോലിക്കാ വിശ്വാസം തള്ളിപ്പറയാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവത്യാഗം വെടിയേണ്ടിവന്നത്. തലയിലും മുതുകിലും വെടിയേറ്റാണ് കൊല്ലപ്പെട്ടത്.