സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി വിട്ടുകൊടുത്ത് ഗോവ അതിരൂപത

പനജി: കോവിഡ് പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ആവശ്യമായ വ്യക്തികള്‍ക്ക് സെല്‍ഫ് ക്വാറന്റൈന്‍ സൗകര്യത്തിനായി ഗോവ-ഡാമിയന്‍ അതിരൂപത സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററുകള്‍ വിട്ടുനല്കുന്നു. തുടക്കത്തില്‍ 40 ബെഡുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ പത്ത് എണ്ണത്തിന് ഓക്‌സിജന്‍ സൗകര്യമുണ്ട്. പരിശീലനം ലഭിച്ച അഞ്ചു നേഴ്‌സുമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ നേഴ്‌സുമാരുടെ ആവശ്യം ഉണ്ടെങ്കിലും മതിയായ രീതിയില്‍ കിട്ടിയിട്ടില്ല എന്ന് കാരിത്താസ് ഗോവ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.സാവിയോ ഫെര്‍ണാണ്ടസ് അറിയിച്ചു.