മാഫിയ സംഘം കൊലപെടുത്തിയ യുവ ജഡ്ജിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

സിസിലി: മാഫിയാ സംഘം മൃഗീയമായി കൊലപ്പെടുത്തിയ കത്തോലിക്കാ യുവ ജഡ്ജി റൊസാറിയോ ലിവാറ്റിനോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1990 ലാണ് മാഫിയാ സംഘം ഇദ്ദേഹത്തെ കൊല ചെയ്തത്. 37 വയസ് മാത്രമേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ. ദൈവരാജ്യത്തിന്റെ നീതിക്കുവേണ്ടിയുള്ള രക്തസാക്ഷിയാണ് അദ്ദേഹമെന്ന് നാമകരണപ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍ മാഴ്‌സെല്ലോ സെമേറാറോ അഭിപ്രായപ്പെട്ടു. വിശ്വാസസംരക്ഷണത്തിന് വേണ്ടിയാണ് റൊസോറിയോ കൊല്ലപ്പെട്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായും അനുസ്മരിച്ചു. ഒക്ടോബര്‍ 29 ന് തിരുനാള്‍ ആചരിക്കും.