കാന്‍സാബെല്‍: ഞങ്ങളുടെ കരച്ചില്‍ കേട്ട് ദൈവമാണ് നിങ്ങളെ ഇവിടേയ്ക്ക് അയച്ചിരിക്കുന്നത്.ന ിങ്ങളുടെ ദയയാണ് ഞങ്ങളുടെ വിശപ്പ് അടക്കിയിരിക്കുന്നത്. ഞാന്‍ നിങ്ങളെയൊന്ന് കെട്ടിപിടിച്ചോട്ടെ.. മധ്യവയസ്‌ക്കയായ സുന്‍മതി ഭായ് സിസ്റ്റര്‍ ആനിക്ക് മുമ്പില്‍ നിന്ന് കരയുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് സഹായവുമായി എത്തിയതായിരുന്നു സിസ്റ്റര്‍ ആനിയും സഹ സന്യാസിനിമാരും.
ഛത്തീസ്ഗട്ടിലെ ജാഷ്പൂര്‍ ജില്ലയിലെ സാജാപാനി പഞ്ചായത്തില്‍ ദാരിദ്ര്യം മൂലം കഷ്ടതയനുഭവിക്കുന്ന ആദിവാസികള്‍ക്കിടയിലേക്കാണ് ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ആനി കടന്നുചെന്നത്. ജീവന്‍ ചരണ വികാസ് സന്‍സ്ഥാ എന്ന പ്രോജക്ടിന്റെ കോര്‍ഡിനേറ്ററാണ് സിസ്റ്റര്‍ ആനി.
ലോക്ക് ഡൗണ്‍ മൂലം രാജ്യം മുഴുവന്‍ അടച്ചുപൂട്ടിക്കഴിയുമ്പോള്‍ ഇവിടെയുള്ള ജനങ്ങള്‍ ദാരിദ്രത്തിലാണ് കഴിയുന്നത്. പഹാഡി കോര്‍വാ സമൂദായത്തിലുളളജനങ്ങളാണ് ഇവിടെയുള്ളത്. അവരെയെല്ലാം ഞങ്ങള്‍ക്കറിയാം. അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സിസ്റ്റര്‍ ആനി പറയുന്നു. നാളെത്തേയ്ക്ക് ഒന്നും കരുതി വയ്ക്കാത്തവരാണ് ഇവര്‍. അതുകൊണ്ടു തന്നെ അവരെ ഞങ്ങള്‍ സഹായിച്ചില്ലെങ്കില്‍ ആരും സഹായിക്കില്ല. അടിയന്തിരമായി 480 കുടുംബങ്ങളെയാണ് സഹായിക്കേണ്ടതായി കണ്ടെത്തിയത്.
സന്യാസസമൂഹത്തിലെ ഇതര അംഗങ്ങളുടെയും സ്‌പെയ്‌നില്‍ നിന്നുള്ള എന്‍ജിഒയുടെയും സഹായത്തോടെ ഭക്ഷവസ്തുക്കളും സോപ്പ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയും ഉള്‍പ്പെടുന്ന 910 രൂപയുടെ ബാഗുകളാണ് വിതരണം ചെയ്തത്. സഹസന്യാസിനിമാരുടെ സേവനസന്നദ്ധതയെ എ്ര്രത കണ്ടാലും പ്രശംസിച്ചാല്‍ മതിയാവില്ലെന്ന് സിസ്റ്റര്‍ പറയുന്നു. എല്ലാ സാധനസാമഗ്രികളുും പായ്ക്ക് ചെയ്യാന്‍ സഹായിച്ചത് അവരായിരുന്നു.
സഹായവിതരണം നടത്താന്‍ ആദ്യം അധികാരികളില്‍ നിന്ന് എതിര്‍പ്പുകളുണ്ടായിരുന്നു.പക്ഷേ ദൈവം ഒടുവില്‍ വാതില്‍ തുറന്നു തന്നു. സിസ്റ്റര്‍ ആനി പറയുന്നു.