ന്യൂയോര്‍ക്ക്:മെറ്റിയുചെന് സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥി നെഗു പീറ്റര്‍ ട്രാന് വാഹനമിടിച്ച് കൊല്ലപ്പെട്ടു. 29 വയസായിരുന്നു. ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് സെമിനാരിയിലെ ഒന്നാം വര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. മദ്യപനായ ഒരാളായിരുന്നു വാഹനമോടിച്ചതെന്ന് കരുതപ്പെടുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണമടയുകയായിരുന്നു. വിയറ്റ്നാം സ്വദേശിയാണ് ട്രാന്. 2017 ലാണ് യുഎസിലേക്ക് എത്തിയത്.