ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗവും സത്യദീപം വാരികയുടെ മുന്‍ പത്രാധിപരുമായിരുന്ന ഫാ. ചെറിയാന്‍ നേരെവീട്ടില്‍ വാഹനാപകടത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. കുര്‍ബാനയില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികള്‍ അച്ചനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനാപകടത്തില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം ലഭിക്കുകയുമായിരുന്നു.

അപ്പോഴേയ്ക്കും സര്‍ജറി കഴിഞ്ഞിരുന്നു. ഇടതു ബ്രെയിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.കിഡ്‌നിദാനം നടത്തിയ വ്യക്തിയാണ് ഫാ. ചെറിയാന്‍ നേരെവീട്ടില്‍. അച്ചന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.