വിയറ്റ്നാം: വിയറ്റ്നാമിലെ മൂന്ന് രൂപതകളില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുന്നു. വിന്‍ഹ് രൂപത ബിഷപ് അല്ഫോന്സെ ലോഗ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഗവണ്മെന്റില് നിന്നുള്ള അനുവാദം കിട്ടിയതുകൊണ്ടാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. ദേവാലയങ്ങള്‍ തുറക്കാനും വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റികൊടുക്കാനും അദ്ദേഹം വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ഇനി ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. രൂപതയില്‍ 290,000 വിശ്വാസികളും 183 വൈദികരുമാണ് ഉള്ളത്. സുരക്ഷാനിയമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നും നിര്‍ദ്ദേശമുണ്ട്. ദിവ്യകാരുണ്യം കൈകളില്‍ മാത്രമായിരിക്കും സ്വീകരിക്കുന്നത്.