വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഒരു തരം മാനസിക കൊലപാതകമാണെന്നും അത് ബാല്യത്തെ ഇല്ലായ്മ ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മേത്തെര്‍ സംഘടനയുടെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പാപ്പ. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും കുട്ടികളെ വില്പനച്ചരക്കാക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുകയും ചെയ്യുക എന്നത് എല്ലാ രാഷ്ട്രങ്ങളുടെയും കടമയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കുട്ടികളെ ബലിയാടുകളാക്കുന്ന പീഡനങ്ങള്‍ ഭൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും നടക്കുന്നതിനാല്‍ മേത്തെര്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പ് എന്നത്തെക്കാളും അനിവാര്യമാണെന്നും പാപ്പ പറഞ്ഞു.