കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സിസി ഹെല്‍പിംങ് ഹാന്‍ഡ്‌സ് കോവിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ മുഴുവന്‍ രൂപതകളിലുമുള്ള പ്രദേശങ്ങളില്‍ സജീവമായ സാമൂഹ്യസേവന സഹായങ്ങള്‍ നല്കുക എന്നതാണ് ആക്ഷന്‍ ഫോഴ്‌സിന്റെ ഉദ്ദേശ്യം. ഇതിനായി യൂണിറ്റ്, രൂപത, ഗ്ലോബല്‍ കമ്മറ്റികള്‍ പ്രത്യേകമായി വോളണ്ടിയര്‍ ടീം പ്രവര്‍ത്തനം നടത്തിവരുന്നു.
ഫുഡ് ആന്റ് മെഡിസിന്‍വ ചലഞ്ച്, ടെലി കൗണ്‍സലിംങ്, എമര്‍ജന്‍സി വെഹിക്കിള്‍ സര്‍വീസ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, കോവിഡ് കെയര്‍ സെന്റര്‍, വാക്‌സിനേഷന്‍ ബൂസ്റ്റര്‍ സ്‌കീം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കും. കോവിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.