ന്യൂഡല്‍ഹി: മാരകരോഗമായ കോവിഡിനെ നേരിടാനും വിദഗ്ദചികിത്സ നല്കാനുമായി കാരിത്താസ് ഇന്ത്യ 14 സ്‌റ്റേറ്റുകളില്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചു. ലഘുവായ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുകയാണ് ഒന്നാം ലെവല്‍ ട്രീറ്റ്‌മെന്റിന്റെ ഭാഗം. രണ്ടാം ലെവല്‍ ട്രീറ്റ്‌മെന്റില്‍ ഹോസ്പിറ്റല്‍ സൗകര്യം ഒരുക്കും. മരുന്ന്, കിടക്ക, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് അവ. പതിനാല് സ്റ്റേറ്റുകളിലായി ഇപ്രകാരം 61 സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്.