മാര്‍ക്ക് വാല്‍ബര്‍ഗും മെല്‍ ഗിബ്‌സനും ഒന്നിക്കുന്ന സിനിമ വരുന്നു. ഫാ. സ്റ്റുവാര്‍ട്ട് ലോങിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ബോക്‌സര്‍, അഭിനേതാവ്, അധ്യാപകന്‍, മ്യൂസിയം മാനേജര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ ശോഭിച്ചിരുന്ന സ്റ്റുവാര്‍ട്ടിന്റെ ജീവിതം മാറിമറിഞ്ഞത് ഒരു ആശുപത്രിവാസത്തോടെയാണ്. മതപരമായ അനുഭവം എന്നാണ് അദ്ദേഹം അതിനെ പില്ക്കാലത്ത് വിശേഷിപ്പിച്ചത്. പിന്നീട് കത്തോലിക്കാവിശ്വാസിയാകുകയും അധികം വൈകാതെ പഴയകാലജീവിതം ഉപേക്ഷിച്ച് പുരോഹിതനായിത്തീരുകയുമായിരുന്നു. 2003 ല്‍ സെമിനാരിയില്‍ ചേര്‍ന്ന ഫാ.സ്റ്റു 2007 ല്‍ രൂപതാ വൈദികനായി. സെമിനാരി പരിശീലനകാലത്താണ് അരക്കെട്ടില്‍ ട്യൂമര്‍ കണ്ടെത്തിയത്. ഇത് അദ്ദേഹത്തിന്റെ മസിലുകളെ ദുര്‍ബലപ്പെടുത്തി. ഒരുകാലത്തെ ബോക്‌സര്‍ തന്റെ ജീവിതം സാവധാനമായിമാറുന്നത് കണ്ടു. വളരെ ദുര്‍ബലനായിരുന്നു അദ്ദേഹം വൈദികനാകുമ്പോള്‍. തനിക്ക് പരിമിതമായ കാലം മാത്രമേയുളളൂവെന്നറിഞ്ഞിട്ടും സ്റ്റുവാര്‍ട്ട് പതറിയില്ല തന്റെ പൗരോഹിത്യജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. 2014 ല്‍ മരണമടയുമ്പോള്‍ അദ്ദേഹത്തിന് 50 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ, വാല്‍ബര്‍ഗാണ് ഫാ. സ്റ്റുവാര്‍ട്ടിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മെല്‍ ഗിബ്‌സണ്‍ അദ്ദേഹത്തിന്റെ പിതാവിന്റെ വേഷം അഭിനയിക്കും.
Home Inspirational ബോക്‌സര്‍ കത്തോലിക്കാ പുരോഹിതനായ സംഭവകഥ അഭ്രപാളിയില്‍; വാല്‍ബര്‍ഗ് മുഖ്യവേഷത്തില്‍