കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തില്‍ അകപ്പെട്ടിരിക്കുന്ന ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്എംവൈഎം വിതരണം ചെയ്തു. 6000 പാക്ക് പാലും 4500 പാക്കറ്റ് ബ്രഡുമാണ് അടിയന്തിര സഹായമായി നല്‍കിയിരിക്കുന്നത്.
പ്രളയകാലത്ത് രക്ഷകരായി എത്തിയവരുടെ ദുരിതത്തില്‍ സഹായിക്കുന്നതിനായി ആരംഭിച്ച സേവ് ചെല്ലാനം ധനസമാഹരണ പദ്ധതിയിലൂടെ മൂന്നരലക്ഷത്തോളം രൂപയാണ് യുവജനങ്ങള്‍ മൂന്നു ദിവസം കൊണ്ട് സമാഹരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യുവജനങ്ങളുടെ കരുതലിനെ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുകയാണ് ചെല്ലാനത്തെ ജനങ്ങള്‍.