ആന്‍ഡമാനിലെ ക്രിസ്തീയ സ്‌നേഹത്തിന്റെ അടയാളമായ കന്യാസ്ത്രീ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ക്രിസ്തീയസ്‌നേഹത്തിന്റെയും സേവനത്തിന്റെയും മികച്ച മാതൃകകളിലൊന്നായ കന്യാസ്ത്രീ കോവിഡ് ബാധിച്ചു മരിച്ചു. ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍ സന്യാസസമൂഹത്തിലെ സിസ്റ്റര്‍ എവെലിയന്‍ എക്കയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. 76 വയസായിരുന്നു. സില്‍ഗുരി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.

ആന്‍ഡമാന്‍ നിക്കോബാര്‍ കേന്ദ്രീകരിച്ചുള്ള മിഷന്‍ പ്രവര്‍ത്തനമായിരുന്നു സിസ്റ്റര്‍ നടത്തിയിരുന്നത്. 1988 -1994 കാലഘട്ടത്തില്‍ ആന്‍ഡമാന്‍ മിഷന്റെ റീജിനല്‍സ ുപ്പീരിയറായിരുന്നു. അതിന് പുറമെ ആന്‍ഡമാന്‍-നിക്കോബാറില്‍ ആറുവര്‍ഷത്തോളം മിഷനറി പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെട്ടിരുന്നു. ആന്‍ഡമാനിലെ ജനങ്ങള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് സിസ്റ്ററുടേതെന്ന് അനുശോചന സന്ദേശത്തില്‍ പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു.

നിരവധി പേരുടെ ദൈവവിളിയെ പ്രചോദിപ്പിക്കാനും സിസ്റ്ററുടെ ജീവിതം കൊണ്ട് സാധിച്ചിരുന്നു.