പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹം: വി. വി അഗസ്റ്റ്യന്‍

ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസി കാര്യവകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി. വി അഗസ്റ്റ്യന്‍. ഏറെക്കാലമായി കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് ഭരണത്തെപ്പറ്റി പരാതിയുണ്ടായിരുന്ന വകുപ്പാണ് ന്യൂനപക്ഷ ക്ഷേമം.പ്രവാസികാര്യ വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതോടെ മുപ്പതു ലക്ഷത്തിലധികം വരുന്ന കേരളത്തിലെ പ്രവാസിസമൂഹത്തിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.