കോട്ടയം: തെള്ളകം കാരിത്താസ് ആശുപത്രിയുടെ കോവിഡ് കെയര്‍ സെന്ററില്‍ പാസ്റ്ററല്‍ കെയര്‍ സേവനത്തിന് തയ്യാറായി കോട്ടയം അതിരൂപതയിലെ വൈദികര്‍.. കോവിഡ് രോഗത്താല്‍ വലയുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസ്സിലാക്കി അവര്‍ക്ക് ആവശ്യമായ പ്രാര്‍ത്ഥനയും ആത്മവിശ്വാസവും പകര്‍ന്നു രോഗത്തെ നേരിടാനുളള കരുത്തു പകര്‍ന്നു നല്കുകയാണ് ഈ വൈദികര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.. കാരിത്താസ് പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍മാരായ ഫാ. മാത്യു ചാഴിശ്ശേരില്‍, ഫാ. എബി അലക്‌സ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ഫാ. ഷൈജു പുത്തന്‍പറമ്പില്‍, ഫാ. ബിനു വലവുങ്കല്‍, ഫാ. ജിബില്‍ കുഴിവേലില്‍്, ഫാ. ഷാജി മുകുളേല്‍ എന്നിവരാണ് പാസ്റ്ററല്‍ കെയര്‍ സേവനം ചെയ്യുന്നത്. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരും വൈദികരെ അനുമോദിച്ചു.