ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈ നടുന്നു

മനില: ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിച്ചേര്‍ന്നതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ അഞ്ഞൂറ് വൃക്ഷത്തൈ നടുന്നു. ഓറോ സിറ്റിയിലെ സെന്റ് ജോണ്‍ വിയാനി തിയോളജിക്കല്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലുള്ളത്.

ഫിലിപ്പൈന്‍സിലെ ക്രിസ്തീയതയുടെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് അഞ്ഞൂറ് വൃക്ഷത്തൈകള്‍ എന്നാണ് ഇവര്‍ ഇതിന് പേരിട്ടിരിക്കുന്നത്. വൃക്ഷത്തൈകള്‍ വളരുന്നത് അനുസരിച്ച് ഫിലിപ്പൈന്‍സില്‍ ക്രൈസ്തവവിശ്വാസവും സ്‌നേഹവും വളരുമെന്നാണ് സെമിനാരിക്കാരുടെ പ്രതീക്ഷ. വിയാനി ജൂബിലി മരങ്ങള്‍ എന്നാണ് ഈ മരങ്ങളെ വിശേഷിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇവരെ സ്വാധീനിച്ചിട്ടുണ്ട്.

പൊതുഭവനമായ ഭൂമിയെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരം നടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.