ചൈനയില്‍ കത്തോലിക്കാ മെത്രാനും ഏഴു വൈദികരും നിരവധി വൈദികവിദ്യാര്‍ത്ഥികളും അറസ്റ്റില്‍

ഹോങ്കോംഗ്: വടക്കന്‍ ചൈനയില്‍ കത്തോലിക്കാ മെത്രാനെയും ഏഴു വൈദികരെയും നിരവധി വൈദികവിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാംഗ് രൂപത മെത്രാന്‍ ജോസഫ് സാംഗ് വെയ്‌സു(63) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.വത്തിക്കാന്റെ അംഗീകാരമുള്ള മെത്രാനാണ് ഇദ്ദേഹം. എന്നാല്‍ ഈ രൂപതയെയോ മെത്രാനെയോ ചൈനയുടെ അംഗീകാരമുള്ള ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ചര്‍ച്ച് ഇന്‍ ചൈനയും ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും അംഗീകരിച്ചിട്ടില്ല.

മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാര്‍ത്ഥികളെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.