വാക്‌സിന്‍ ദൗര്‍ലഭ്യം കുറ്റകരമായ അനാസ്ഥ: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: കോവിഡ് മൂലമുള്ള മരണസംഖ്യ ക്രമാതീതമായി ഉയരുമ്പോഴും വാക്‌സിന്‍ ക്ഷാമം പരിഹരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കുറ്റപ്പെടുത്തി.

കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ യൂണിറ്റ് മുതല്‍ ഗ്ലോബല്‍ വരെയുള്ള എല്ലാ ഘടകങ്ങളും സജീവമാണ്. ഭക്ഷണ മെഡിക്കല്‍ സഹായങ്ങള്‍, സൗജന്യ വാഹന സൗകര്യങ്ങള്‍, ടെലി കൗണ്‍സലിംങ്, കോവിഡ് ഹെല്‍പ് ഡെസ്‌ക്കുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തിവരുന്നു.

കേരളത്തിലുടനീളം രണ്ടായിരത്തിലധികം വോളന്റിയര്‍മാരും ഭാരവാഹികളും നേതൃത്വം നല്കുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.