കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായ ദൈവവിളികളുമായി സലേഷ്യന്സഭ. പൗരോഹിത്യത്തിനും സന്യാസത്തിനും നേരെ നിരവധിയായ ആക്രമണങ്ങള്‍ നടക്കുമ്പോഴും ഈ ജീവിതാവസ്ഥകളെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിക്കുമ്പോഴും യഥാര്‍ത്ഥമായ ദൈവവിളികള്‍ക്ക് മുമ്പില്‍ അതൊന്നും പ്രസക്തമല്ലെന്ന് തെളിയിക്കുകയാണ് സലേഷ്യന്സഭയിലെ 121 വൈദികാര്‍ത്ഥികളുടെ പ്രഥമ വ്രതവാഗ്ദാനങ്ങള്‍. മെയ് 24 മുതല്‍ സെപ്തംബര്‍ എട്ടുവരെയുള്ള തീയതികളിലായിട്ടാണ് ഈ വ്രതവാഗ്ദാനങ്ങള്‍.
കഴിഞ്ഞ വര്‍ഷം 93 പേരായിരുന്നു പ്രഥമവ്രതവാഗ്ദാനം നടത്തിയതെങ്കില്‍ ഇത്തവണ എണ്ണം 121 ആയിരിക്കുന്നു. ഇതില്‍ 26 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. സൗത്ത് ഏഷ്യയിലെ 12 പ്രോവിന്‍സുകളിലായി 2800 ല്‍ അധികം സലേഷ്യന്‍ അംഗങ്ങളുണ്ട്.