അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ ഇരുപതാമന്‍ കാലം ചെയ്തു

ബെയ്‌റൂട്ട്: അര്‍മേനിയന്‍ കത്തോലിക്കാസഭയുടെ തലവനായ കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് ഗ്രീഗറി പീറ്റര്‍ ഇരുപതാമന്‍(86) കാലം ചെയ്തു. ലെബനോനിലെ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ലെബനോനിലെ ബ്‌സോമ്മര്‍-കെസര്‍വാന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ആശ്രമ സെമിത്തേരിയില്‍.
11934 ല്‍ സിറിയായിലെ അലപ്പോയില്‍ ജനിച്ച അദ്ദേഹം 1959 മാര്‍ച്ച് 28 ന് പൗരോഹിത്യം സ്വീകരിച്ചു. ഫ്രാന്‍സിലെ അര്‍മേനിയന്‍ കാത്തലിക് എക്‌സാര്‍ക്കായി സേവനം ചെയ്ത അദ്ദേഹം 1977 ഫെബ്രുവരി 13 ന് മെത്രാനായി.

സെന്റ് ഡെക്രോയിക്‌സ് ഡെ പാരീസ് രൂപതയുടെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2013 ല്‍ തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് ഗ്രിഗറി പീറ്റര്‍ അര്‍മേനിയന്‍ കത്തോലിക്കാസഭയുടെ ഇരുപതാമത് കത്തോലിക്കോസ് പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്.

കര്‍ദിനാള്‍ സാന്ദ്രിയും അര്‍മേനിയന്‍ പ്രസിഡന്റ് അര്‍മെന്‍ സാര്‍കിസിയാനും പോലെയുളള പ്രമുഖര്‍ ഗ്രിഗറി പീറ്ററിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.