മുംബൈ: ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത ഈശോസഭ വൈദികന്‍ ഫാ. സ്റ്റാന്‍സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് തലോജ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ഫാ. സ്റ്റാന്‍സ്വാമി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നു. ഹോളി ഫാമിലി ആശുപത്രിയില്‍ സ്വന്തം ചെലവില്‍ ചികിത്സയ്ക്ക് തയ്യാറാണെന്ന് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫാ.സ്റ്റാന്‍ സ്വാമി ജയിലിലാണ്.