ഓക്ക്‌ലാന്‍ഡ്: ഓക്ക്‌ലാന്‍ഡ് ബിഷപ് മൈക്കല്‍ ബാര്‍ബര്‍ അക്രമിയുടെ മോഷണത്തിന് ഇരയായി. കത്തീഡ്രലിന് ചുറ്റും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടു നടക്കുകയായിരുന്ന മെത്രാന് നേരെ തോക്കു ചൂണ്ടി പേഴ്‌സും മെത്രാന്റെ ഔദ്യോഗികമുദ്രയുള്ള മോതിരവും കവരുകയായിരുന്നു. വൈകുന്നേരം മൂന്നുമണിക്കായിരുന്നു സംഭവമെന്ന് ബിഷപ് ഓര്‍മ്മിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ തന്നെ പിന്തുടരുന്നതായി തോന്നിയിരുന്നുവെന്നും നീക്കങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നും ബിഷപ് പറഞ്ഞു. തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന്് അപരിചിതനായ ആ വ്യക്തി തോക്കുചൂണ്ടുകയും പേഴ്‌സ് ആവശ്യപ്പെടുകയുമായിരുന്നു. എപ്പിസ്‌ക്കോപ്പല്‍ മോതിരവും കവര്‍ന്നെടുത്തു. താന്‍ ഭയപ്പെട്ടുപോയിയെന്ന് ബിഷപ് പറയുന്നു. എന്നെ വെടിവയ്ക്കരുത് ഞാനൊരു കത്തോലിക്കാ വൈദികനാണ്.അക്രമിയോട് താന്‍ അപേക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമിയോട് ഞാന്‍ ക്ഷമിച്ചു. അക്രമം ഹൃദയത്തിലാണ് ആരംഭിക്കുന്നത്. അത് അവസാനിക്കുന്നതാകട്ടെ ക്രിസ്തുവുമായുള്ള അനുരഞ്ജനത്തിലും. ബിഷപ് പറഞ്ഞു.