മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഈശോസഭ വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയ സ്വാമിക്ക് ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബൈ ഹൈക്കോടതി മഹാരാഷ്്്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാണെന്ന് സഹോദരന് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. താല്‍ക്കാലിക ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 84 കാരനായ സ്വാമിയെ തലോജ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. റാഞ്ചിയിലെ താമസസ്ഥലത്ത് നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.