ബ്രൂണൈയിലെ ആദ്യ പുരോഹിതനും കര്‍ദിനാളുമായിരുന്ന സിം അന്തരിച്ചു

തായ് വാന്‍: ബ്രൂണെയിലെ ആദ്യ കത്തോലിക്കാ പുരോഹിതനും കര്‍ദിനാളുമായിരുന്ന കോര്‍ണേലിയൂസ് സിം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. ബ്രൂണൈയില്‍ നിന്നുള്ള തദ്ദേശീയനായ ആദ്യ കത്തോലിക്കാ വൈദികനായിരുന്നു സിം.

1989 ലെ അദ്ദേഹത്തിന്റെ പൗരോഹിത്യം ബ്രൂണൈയിലെ കത്തോലിക്കാ സഭയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. സുല്‍ത്താന്‍ ഹസാനാല്‍ ബോല്‍ഖിയ ഭരിക്കുന്ന രാജ്യത്ത് 70 ശതമാനവും മുസ്ലീമുകളാണ്. 13 ശതമാനം ബുദ്ധമതക്കാരും പത്ത് ശതമാനം യാതൊരു മതത്തിലും വിശ്വസിക്കാത്തവരുമാണ്. ക്രൈസ്തവരില്‍ പാതിയോളം കത്തോലിക്കരാണ്.

കഴിഞ്ഞ നവംബറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റോമിലേക്ക് പോകാന്‍ സാധിക്കാതിരുന്നതിനാല്‍ ചടങ്ങുകളെല്ലാം വീഡിയോ വഴിയായിരുന്നു പങ്കെടുത്തിരുന്നത്. മെഡിക്കല്‍ ചികിത്സയ്ക്കുവേണ്ടി തായ് വാനിലെത്തിയ അദ്ദേഹം ഹോസ്പിറ്റലില്‍ ക്വാറന്റീനില്‍ കഴിയവയെയായിരുന്നു അപ്രതീക്ഷിതമായി മരണം കടന്നുവന്നത്.