ബംഗളൂര്: തമിഴ്‌നാട്ടിലെ സേലം രൂപതയുടെ ബിഷപ്പായി ഫാ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് ഉച്ചയ്ക്ക് റോമില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടന്നു. പോണ്ടിച്ചേരി- കുടാലോര്‍ അതിരൂപതയിലെ വൈദികനാണ് ഫാ. അരുള്‍സെല്‍വം. ബംഗ്ലൂറ് സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്തുവരവെയാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.