വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെയ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഡീക്കന്മാര്ക്കുവേണ്ടിയായിരിക്കും.സഭയിലെ സേവനത്തിന്റെ കാവല്‍ക്കാരായ ഡീക്കന്മാര്ക്കുവേണ്ടിയായിരിക്കും പ്രാര്‍ത്ഥനയെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.
ദൈവികവേലയ്ക്കായി ഇറങ്ങിയിരിക്കുന്ന പുരുഷന്മാര് തങ്ങളുടെ സേവനങ്ങള്‍ മൂന്നുരീതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. മെത്രാന്മാര്, വൈദികര്‍, ഡീക്കന്മാര് എന്നിങ്ങനെയാണവ. ക്രി്സ്തുവിന്റെ ദൗത്യവും കൃപയും പ്രത്യേകമായ രീതിയില്‍ പങ്കുവയ്ക്കുന്നവരാണ് ഡീക്കന്മാര്. ലോകമെങ്ങുമായി 46,000 പെര്‍മനന്റ് ഡീക്കന്മാര് നിലവിലുണ്ട്.