മാലി: വെസ്റ്റ് ആഫ്രിക്കയിലെ മാലിയില്‍ നിന്ന് കത്തോലിക്ക വൈദികനുള്‍പ്പടെ അഞ്ചു പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ജൂണ്‍ 21 ന് രാവിലെയാണ് സംഭവം നടന്നത്. ഫാ. ലിയോണ്‍ ഡൗയോണും മറ്റ് നാലുപേരെയുമാണ് തട്ടിക്കൊണ്ടുപോയത്.
സീഗില് നി്ന്ന് ഫാ. ഓസ്ക്കാര്‍ ടെഹ്റയുടെ സംസ്കാരത്തിന് പോയ സംഘത്തെയാണ് കാണാതെ പോയത് എന്ന് ഫാ. അലെക്സിസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിലാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി മനസ്സിലാക്കിയത്. അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് മാലി. 19.66 മില്യനാണ് ജനസംഖ്യ.
മിലിട്ടറിയുമായുള്ള സംഘര്‍ഷം മൂലം 2012 മുതല്‍ കലുഷിതമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ ഇവിടുത്തെ സാധാരണ സംഭവമാണ്.