തെള്ളകം: കാരിത്താസ് ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കാരിത്താസ് ബ്ലെഡ് ഡൊണേഷന്‍ ഫോറത്തിന് തുടക്കം കുറിച്ചു.
സന്നദ്ദ സേവാസംഘടനകള്‍, വ്യക്തികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, എന്നിവരെയെല്ലാം കോര്‍ത്തിണക്കിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് സാഹചര്യവും ഒപ്പം പതിനെട്ട് വയസിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷനും ആരംഭിക്കുമ്പോള്‍ രക്തദാനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് രക്തദാനത്തിന് സദാ സന്നദ്ധരായ പൊതുജനങ്ങളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാനാണ് ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന് രൂപം കൊടുത്തിരിക്കുന്നത്. കൂടാതെ രക്തം ആവശ്യമുള്ള ഏവര്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന തരത്തില്‍ ഒരു സൗജന്യ ബ്ലഡ് ഡൊണേഷന്‍ ആപ്പും ഉടന്‍ പുറത്തിറക്കും..
കോട്ടയം ജില്ലയില്‍ ആര്‍ക്കും രക്തം ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ സമീപിക്കാവുന്ന ഡാറ്റാ ബാങ്ക് ആയിട്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുന്നത്.