സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല

ഇടവേളയ്ക്ക് ശേഷം വീണ്ടും നാളെ മുതല്‍ നമ്മുടെ ദേവാലയങ്ങള്‍ ആരാധനാകര്‍മ്മങ്ങളാല്‍ ഭക്തസാന്ദ്രമാകും. ഗാനവീചികള്‍ കൊണ്ട് മുഖരിതമാകും. പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് അനുവാദം നല്കിയതോടെയാണ് ഇത്. സാധാരണ ഗതിയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിനമാണ്. എന്നാല്‍ ആരാധനാലയങ്ങള്‍ക്ക് ഇ്ത് ബാധകമല്ല. അതുകൊണ്ട് നാളെ മുതല്‍ ആരാധനാലയങ്ങളിലേക്കായി യാത്ര പോകാന്‍ കഴിയും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഒരേ സമയം 15 പേര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.