വത്തിക്കാന്‍ സിറ്റി: ജൂലൈ 25 ന് പ്രഥമ ആഗോള മുത്തശ്ശീമുത്തച്ഛന്മാരുടെ ദിനം ആചരിക്കുമ്പോള്‍ ആ ദിനത്തില്‍ വത്തിക്കാന്‍ പൂര്‍ണ്ണദണ്ഡവിമോചനവും പ്രഖ്യാപിച്ചു.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കുന്നവര്‍ക്കും ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തില്‍ എവിടെയും സഭ നടത്തുന്ന തിരുക്കര്‍മ്മങ്ങളില്‍ നേരിട്ടോ മറ്റ് മാധ്യമങ്ങള്‍ വഴിയോ സംബന്ധിക്കുകയും ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. പ്രായമായ രോഗികളെയോ ഉപേക്ഷിക്കപ്പെട്ട വൃദ്ധരെയോ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നവര്‍ക്കും അന്നേ ദിവസം മറ്റ് നിബന്ധനകളോടെ പൂര്‍ണ്ണദണ്ഡവിമോചനത്തിനുള്ള അര്‍ഹതയുണ്ട്.
ജൂലൈ നാലാം ഞായറാഴ്ചയാണ് ആഗോള മുത്തശ്ശീമുത്തച്ഛന്മാരുടെ ദിനമായി ആചരിക്കുന്നത്. ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ ജോവാക്കിം- അന്ന ദമ്പതികളുടെ തിരുനാള്‍ ദിനം കൂടിയാണ് പ്രസ്തുത ദിവസം.