മുംബൈ: ജൂലൈ മൂന്നിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാംഗങ്ങളുടെയും ആഹ്വാനം. ഭാരത ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ഒരു ദിനാചരണം നടക്കാന്‍ പോകുന്നത്. വിവിധ ക്രൈസ്തവസഭാവിഭാഗങ്ങള്‍ സംയുക്തമായാണ് ഇങ്ങനെയൊരു ദിനാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. വംശഭാഷാ ഭേദമില്ലാതെ യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ളില്‍ നമ്മുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു ദിനാചരണം.
ജൂലൈ മൂന്ന് ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശഌഹായുടെ തിരുനാള്‍ ദിനമാണ്.