മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി മുംബൈ ഹോളി ഫാമിലി ആശുപത്രി അധികൃതര്‍ അറിയിച്ചു. എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നല്കുന്നതിനെ എന്‍ഐഎ എതിര്‍ക്കുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം കോവിഡ് ബാധിതനാണ്. കഴിഞ്ഞ ആഴ്ചയിലാണ് അദ്ദേഹത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.