കൊച്ചി: സിറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ഏകീകൃത കുര്‍ബാനക്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. പുതിയ കുര്‍ബാന പുസ്തകത്തിനും അംഗീകാരമായി. സിറോ മലബാര്‍ സിനഡ് 1999 ല്‍ ഏകകണ്ഠമായി അംഗീകരിച്ച പരിഷ്‌ക്കരിച്ച കുര്‍ബാനക്രമം വത്തിക്കാന്‍ അംഗീകരിച്ചത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്.
ഇതു സംബന്ധിച്ച് സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനും ബിഷപ്പുമാര്‍ക്കുമുള്ള കത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചു. പുതിയ കുര്‍ബാന ക്രമം എല്ലാ സിറോ മലബാര്‍ രൂപതകളും നടപ്പാക്കണമെന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തെവിടെയും സിറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പുതിയ ക്രമം പിന്തുടരണം.
പുതിയ ക്രമത്തില്‍ കുര്‍ബാനയ്ക്ക് മുമ്പത്തേതിനെക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താര അഭിമുഖമായും ആയിരിക്കും.