ചങ്ങനാശ്ശേരിബെനഡിക്ട് മാര്‍പാപ്പയുടെ 95 ാം ജന്മവാര്ഷികവും പൗരോഹിത്യസ്വീകരണത്തിന്റെ 70 ാം വാര്‍ഷികവും ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവത്തിലിന്റെ 50 ാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി് ചങ്ങനാശ്ശേരി അതിരൂപത വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ 20 വരെ വൈകുന്നേരം ആറു മുതല്‍ 7 30 വരെയാണ് വെബിനാര്‍.
പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള റോമന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ലിയനാര്‍ഡോ കര്‍ദിനാള്‍ സാന്ദ്രി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
20 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ജൂബിലേറിയന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും.