ചെന്നൈ: സലേഷ്യന്‍ സമൂഹാംഗം ഫാ. എ രാജ്മരിയസൂസൈയെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പിഎസ് സി അംഗമായി നിയമിച്ചു. ആറു വര്‍ഷത്തേക്കാണ് നിയമനം. തമിഴ്നാട്ടില്‍ ആദ്യമായാണ് പിഎസ് സി അംഗമായി വൈദികന് നിയമിക്കപ്പെടുന്നത്. ഏര്‍ക്കാട് ജ്ഞാനോദയ സലേഷ്യന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി, എസ്പിഎസ് ഇന്ത്യ ഫൗണ്ടേഷന്, ഷെവറോയ് ഹില്‍സ് ട്രൈബല്‍ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡയറക്ടറാണ് 53 കാരനായ ഫാ. രാജ്.