വിവാദമായ സിനിമയുടെ പേര് തല്ക്കാലം മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ഈശോ എന്ന പേരിട്ട ജയസൂര്യനായകനായ സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. ചിത്രത്തിന്റെ ശീര്‍ഷകത്തിനെതിരെ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും ക്രൈസ്തവവിശ്വാസികളുടെ ശക്തമായ പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ടാഗ് ലൈന്‍ ഉപേക്ഷിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നു.
നോട്ട് ഫ്രം ദ ബൈബിള്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാചിത്രത്തിന്റെ പേരും ഇപ്പോള്‍ വിവാദങ്ങളിലേക്ക് വന്നിട്ടുണ്ട്. മലയാളസിനിമയില്‍ അടുത്തയിടെയായി വ്യാപകമായ പ്രവണതയാണ് ക്രൈസ്തവപ്രതീകങ്ങളെയും വിശ്വാസത്തെയും അപമാനിക്കുന്ന വിധത്തിലുള്ള ശീര്‍ഷകങ്ങളും പ്രതിപാദ്യങ്ങളും.
പിതാവും പുത്രനും പോലെയുളള സിനിമ പേരു മാറ്റി പ്രദര്‍ശിപ്പിക്കാനുളള നീക്കങ്ങളും കടുത്തപ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.