ആലപ്പുഴ: ക്രൈസ്തവരെ അവഹേളിക്കുന്ന സിനിമകള്‍ നിരോധിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നാദിര്‍ഷാ സംവിധാനം ചെയ്ത ഈശോ, കേശു ഈ വീടിന്റെ നാഥന് തുടങ്ങിയ സിനിമകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ഇത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. ലൗജിഹാദ് പോലെയുളള സാമൂഹിക വിപത്തിനെതിരെയും നിയമ നിര്‍മ്മാണം ആവശ്യമാണെന്നും തുഷാര്‍ പറഞ്ഞു.