കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യഹര്ജി ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. ക്രിസ്തുവിന്റെ പേര് സിനിമയ്ക്കിട്ടത് മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈശോ എന്ന പേരു നല്‍കിയെന്ന കാരണത്താല്‍ സിനിമാ പ്രദര്‍ശനം തടയുന്നതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...