വത്തിക്കാന്‍സിറ്റി: എളിമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്ന പാഠം ഇതാണെന്ന് ലൂക്കാ 14:11 ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. തന്നെതന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും.
തന്നെതന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ദൈവം നമ്മെ പ്രധാനമായും പരിഗണിക്കുന്നത് കഴിവുകളുടെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ല, എളിമയുടെ അടിസ്ഥാനത്തിലാണ്. ആത്മാവില്‍ ദരിദ്രര്‍ അവര്‍ ദൈവത്തെ കാണും എന്നത് ക്രൈസ്തവര്‍ ഒരിക്കലും മറന്നുപോകരുത്. നാം നമ്മില്‍ തന്നെ നിറയപ്പെടുന്നവരാണെങ്കില്‍ നമുക്കൊരിക്കലും ദൈവത്തിന് ഇടം നല്കാനാവില്ല. മാതാവിന്റെ രഹസ്യം എളിമയായിരുന്നു. ലോകത്തിലെ ഏറ്റവും എളിമയുളള വ്യക്തിയായതുകൊണ്ടാണ് ആത്മാവും ശരീരത്തോടും കൂടി മറിയം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടത്. മറിയം സാധാരണമായ ജീവിതം നയിച്ചു, എളിമയുള്ള ജീവിതം .പാപ്പ പറഞ്ഞു.