വത്തിക്കാന്‍ സിറ്റി: ദുരിതം പിടിച്ച ജീവിതങ്ങള്‍ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനങ്ങള്‍. ഹെയ്ത്തിയിലെയും ബംഗ്ലാദേശിലെയും വിയറ്റ്‌നാമിലെയും ജനങ്ങള്‍ക്കായിട്ടാണ് പാപ്പാ സംഭാവന നല്കിയിരിക്കുന്നത്.
ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് 200,000 യൂറോയും ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്ന ബംഗ്ലാദേശിന് 50,000 യൂറോയും കോവിഡ് ഏല്പിച്ച സാമ്പത്തികവും സാമൂഹികവുമായ ദുരിതങ്ങള്‍ക്ക് ഇരകളായ വിയറ്റ് നാം ജനതയ്ക്ക 100,000 യൂറോയുമാണ് പാപ്പ സംഭാവനയായി നല്കിയിരിക്കുന്നത്. ഡിപ്പാര്‍ട്ട്്‌മെന്റ് ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്‌റ് ഓഗസ്റ്റ് 24 ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.