കേരളത്തിന്റെ മതേതരത്വം നശിപ്പിക്കത്തക്ക വിധത്തിൽ ഒരു ക്രിസ്ത്യാനിയും ഇവിടെ വാളെടുക്കാനോ അലമുറയിടാനോ കൊത്തിക്കീറാനോ പോയിട്ടില്ല. ന്യായമായതും നിയമപൂർണ്ണമായതുമായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്, ക്രിസ്ത്യാനിക്കുമുണ്ട്. കർത്താവു തന്നെ പല ഉദാഹരണങ്ങളും കാണിച്ചു തന്നിട്ടുണ്ട്.
അർഹമായ ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി നീതി പൂർണ്ണമായ പോരാട്ടം ക്രൈസ്തവർ തുടങ്ങിയപ്പോഴേ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർക്കും ഗൾഫ് മുതൽ മുടക്കുള്ള ചാനലുകാർക്കും അസ്വസ്ഥത തുടങ്ങിയിരുന്നു. പിന്നീട് ക്രൈസ്തവർക്കിടയിലെ അഭിപ്രായ വിത്യാസങ്ങൾ, അന്തശ്ചിദ്രങ്ങൾ ആക്കാനുള്ള പരിശ്രമവും ആയിരുന്നു. എന്നാൽ ചുറ്റും നടക്കുന്ന കാര്യങ്ങളിലേയ്ക്ക് കണ്ണ് തുറന്നു വച്ചിരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും കേരളത്തിൻ്റെ മതേതരത്വം എത്രമാത്രം ഏകപക്ഷീയമായി പോയി എന്ന്.
അതുകൊണ്ട് നിലനിൽപ്പിനായിട്ടുള്ള പോരാട്ടങ്ങളെ വർഗീയവാദമെന്ന് വിളിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇന്നല്ലെങ്കിൽ നാളെ കേരളം ദുഃഖിക്കേണ്ടി വരുമെന്നത് സുനിശ്ചിതവുമാണ്.
By James Joseph