“റാമായിൽ ഒരു സ്വരം.

“റാമായിൽ ഒരു സ്വരം.
വലിയ കരച്ചിലും മുറവിളിയും .
റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു.
അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം.
എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.”
(മത്തായി 2 :18 )
എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ
ഉണർന്ന്
ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന
അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച് വയ്ക്കുന്നു.
കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.
ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ
അനുഗ്രഹമായി മാറും.
ആദി മാതാവ് ഹവ്വായിൽ
നിന്നതാരംഭിക്കുന്നു.
കാൽവരി യാത്രയിൽ
ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു
കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല.
“നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുക.”
പരിശുദ്ധ അമ്മയെപ്പോലെ
എല്ലാ അമ്മമാരുടെയും
പവിത്ര നിയോഗമാണത്.
മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.
കടലോളം കണ്ണീരോടെ കർത്തൃ സന്നിധിയിൽ കരം ഉയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ്
മക്കളുടെ ഏറ്റവും വലിയ ഭാഗ്യം.
by Jincy Santhosh