വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനു വേ്ണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തീവ്രമാക്കാനും ഉപവാസം അനുഷ്ഠിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്. എല്ലാവരും അഫ്ഗാനിസ്ഥാനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുക. സഹായം അര്‍ഹിക്കുന്ന അഫ്ഘാന്ജനതയെ സഹായിക്കുക. രാജ്യത്തിന്റെ സമാധാനപൂര്‍വ്വവും സാഹോദര്യഭരിതവുമായ ഒരു ഭാവിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ അപ്പസ്തോലിക് പാലസിന്റെ ജനാലയ്ക്കല്‍ നിന്നുകൊണ്ടായിരുന്നു അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് 15 ലെ യാമപ്രാര്ത്ഥനയ്ക്കിടയിലും അഫ്ഗാനിസ്ഥാന് വിഷയം പാപ്പ പരാമര്‍ശിച്ചിരുന്നു.