ഏത് അനുഭവത്തെയും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ഒരു സ്ത്രീയെ മറിയമാക്കുന്നത്. മറിയത്തോളം സഹിച്ച സ്ത്രീകളില്ല എന്നൊക്കെ പലരും പറയാറുണ്ട്. ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. പക്ഷേ ഇപ്പോഴെനിക്ക് തോന്നുന്നു മറിയത്തെക്കാള്‍ ഒരുപാട് സഹിക്കുന്ന സ്ത്രീകള്‍ നമുക്കിടയിലുള്ളപ്പോള്‍ അങ്ങനെ പറയുന്നതില്‍ കഴമ്പില്ലെന്ന്. വളരെയധികം തിക്താനുഭവങ്ങളിലൂടെയും വേദനകളിലൂടെയും തിരസ്ക്കരണങ്ങളിലൂടെയും അപമാനങ്ങളിലൂടെയും കടന്നുപോകുന്ന എത്രയോ സ്ത്രീകള്‍. പക്ഷേ അവരൊന്നും മറിയമാരാകുന്നില്ല എന്നേയുള്ളൂ. എന്താണ് കാരണം? അവര്‍ അനുഭവങ്ങളെയും സാഹചര്യങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കുന്നില്ല. ആ അനുഭവങ്ങളിലൂടെ ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുമില്ല. ജീവിതത്തിലെ ഏത് നിഷേധാത്മകമായ അനുഭവങ്ങള്‍ക്ക് പിന്നിലും മറിയം ദൈവത്തെ കണ്ടു. നിരാശയ്ക്ക് അടിമപ്പെടാന്‍ അവള്ക്കൊന്നുമുണ്ടായിരുന്നില്ല. അവള്ക്കൊന്നിനോടും പരാതിയുണ്ടായിരുന്നില്ല. ആരോടും കുറ്റപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞതുമില്ല. ദൈവത്തോയെ മനുഷ്യനെയോ തന്റെ ദു:ഖങ്ങള്‍ക്ക് പഴിചാരാതിരിക്കാന്‍ മാത്രം ദൈവത്തോട് ചേര്ന്നുനില്ക്കുവാന് കഴിയുന്ന വിധത്തിലുള്ള ആത്മീയതയുടെ പാഠങ്ങള്‍ അവള് സ്വന്തമാക്കിയിരുന്നു എന്നതുകൊണ്ടാണത്.
വി എന്‍