ഭാര്യാത്വവും അമ്മത്തവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മറിയത്തിന്റെ ലോകമാതൃത്വം യൗസേപ്പിനോടുകൂടി ചേര്‍ത്ത് വായിക്കപ്പെടണം. മറിയം ആദ്യം അമ്മയായത് ജോസഫിനായിരുന്നു. ദാമ്പത്യത്തില്‍ ഭാര്യ, ഭര്‍ത്താവിന് കൂടി അമ്മയായി മാറേണ്ടതിനെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ പറയുന്നുണ്ട്. ജീവിതസഖിയും അതേ സമയം ഭര്‍ത്താവിന്റെ അമ്മയും ആകാന്‍ കഴിവുള്ള സ്ത്രീ അനുഗ്രഹീതയാകുന്നുവെന്നതാണ് മറിയത്തിന്റെ വാക്കുകള്‍. മറിയത്തിന്റെ സാന്നിധ്യത്തില്‍ പുതുജീവന്‍ പ്രാപിച്ച ഉണക്കമരച്ചില്ലയായിരുന്നു ജോസഫ്. മറിയം കൂടെയുള്ളതുകൊണ്ട് പിന്നെയൊരിക്കലും അത് വാടിയില്ല, കരിഞ്ഞതുമില്ല.
വി എന്