ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി ഒരു സാധ്യതകൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന ഉറപ്പു നമുക്കുണ്ടെങ്കില്‍ പ്രത്യേകിച്ചും. ദൈവമാണ് തന്നോട് സംസാരിക്കുന്നതെന്ന് മറിയത്തിന് ഉറപ്പുണ്ടായിരുന്നു. ദൈവം തരുന്ന സഹനങ്ങള്‍ സഹിക്കാന്‍ ദൈവം തന്നെ കരുത്തുനല്കുമെന്ന ബോധ്യവും അവള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവള്‍ ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞത്.
വിഎന്