“നിന്നെ സഹായിക്കാൻ അവിടുന്ന്
വിഹായസ്സിലൂടെ മഹത്യപൂർണ്ണനായി
മേഘത്തിന്മേൽ സഞ്ചരിക്കുന്നു.”
( നിയമാവർത്തനം 33 :26 )
നിൻ്റെ യാത്രകളിൽ ……
നീ ആയിരിക്കുന്ന ഇടങ്ങളിൽ….
നീ പോലും അറിയാതെ, ക്ഷണിക്കാതെ…,
നിനക്കു സംരക്ഷണം നൽകാൻ
നിൻ്റെ കർത്താവ് വിഹായസ്സിലൂടെ മേഘത്തിന്മേൽ സഞ്ചരിക്കുന്നു.
നി പോകുന്നിടത്ത് കൂട്ടു വരുന്ന
ഒരു ദൈവം….
നീ ആയിരിക്കുന്നിടത്ത് താവളമിടുന്ന
ഒരു ദൈവം….
ജീവിത വഴികളിൽ
ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ നീ ഓർക്കുക..,
അവിടുന്ന് അടുത്തുണ്ട്.
ചില ശൂന്യതകൾ അവിടുത്തെ സ്വരം ശ്രവിക്കാൻ…
ചില രോഗങ്ങൾ അവിടുത്തെ സ്പർശനമേല്ക്കാൻ….,
ചില അവ്യക്തതകൾ അവിടുത്തോട്
ആലോചന ചോദിക്കാൻ …
അനുവദിക്കുന്നതാകാം.
“കർത്താവ് ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്..?”
സമൃദ്ധിയുടെ പിറകെയുള്ള പരക്കംപാച്ചിലിൽ ….
നീ ഉപേക്ഷിക്കുന്നതും മറക്കുന്നതും
നിനക്ക് രാപകൽ സംരക്ഷണം നൽകുന്ന നിൻ്റെ ദൈവത്തെയാണ്.
Jincy Santhosh